Tuesday, May 12, 2009

ലാഭം (കഥ)

ഗോയല്‍ ബ്രിജ്‌ വിഹാറിലെ ഒരു കച്ചകപടക്കാരനാണ്, ക്ഷമിക്കണം കച്ചവടക്കാരനാണു. പച്ചക്കറി കച്ചവടം എന്നു പറയുന്നതാവും ഉചിതം. ആ മാന്യദേഹത്തിനു പറ്റിയ ഒരു അമിളീ ഇവിടെ പ്രതിപാദിക്കുന്നു. മാന്യവായനക്കാര്‍ക്കു രസിക്കും എന്ന വിശ്വസത്തോടെ. ഓണം പോലെ മലയാളിക്കു വിശേഷപ്പെട്ട എന്തുത്സവം വന്നാലൂം ഈ മഹാന്‍ അതു മണത്തറിഞ്ഞു ചക്കയും ചേമ്പും പടവലങ്ങയുമ്, കാച്ചില്‍ എന്നുവേണ്ട മദ്രാസികളുടെ വീക്കനസ് ആയ എല്ലാം തന്ടെ കടയില്‍ എത്തിക്കുന്നതില്‍ ഒരു പ്രത്യേക കഴിവു ഇദ്ദേഹത്തിനുണ്ടൂ. മാന്യരായ മലയാളികള്‍ ഇവന്ടേ ഈ മുതലാക്കല്‍ (അധികവില ) കൊണ്ടൂ പൊറുതിമുട്ടി. ഇവനൊരു പണിയെങ്ങനെ കൊടുക്കും എന്നു കരുതിയിരിക്കുമ്പോള്‍ എനിക്കൊരു ബുദ്ധി തോന്നി, ഞാനതു പ്രയോഗിച്ചു നോക്കി. സംഗ്ഗതി ഏറ്റു. ഈ വിഷുവിനാണൂ അതു നടന്നതു. വിഷുവിനു ഇവിടെ കൊന്നപ്പൂ കിട്ടാന്‍ പ്രയാസമാണൂ, കിട്ടിയാല്‍ തന്നെ അധിക വിലയും . ഞന്‍ ഈ മാന്യ വ്യക്തിയോടു ഒരു ഉപദേശം കൊടുത്തു കൊന്നപ്പൂ ഉണ്ടേല്‍ പണം ഇഷ്ടം പോലെ ഉണ്ടക്കാം എന്നു. അവന്‍ എവിടേയൊക്കെയൊ നിന്നു കൊന്നപ്പൂ സം ഘടിപ്പിച്ചു. ഒരു കുല പൂവിനു പത്തും പതിനഞ്ചും ഒക്കെ വാങ്ങി കച്ചവടം പൊടിപൊടിച്ചു.ഉത്തിഷ്ട കാര്യത്തിനുപകാരസ്മരണ എന്ന പോലെ ഗ്രീന്‍ ലേബല്‍ ഒരു ബോട്ടില്‍ എനിക്കും . പക്ഷെ ആ പാവം അറിഞ്ഞില്ല പണി പുറകെ വരുന്നു എന്നതു. വിഷു കഴിഞ്ഞു, കൊന്നകള്‍ ഒന്നൊന്നായ് പൂത്തുലഞ്ഞു, ഇപ്പോള്‍ എവിടെയും കൊന്നപ്പൂക്കള്‍ . ഞാന്‍ ഗോയലിനോടുപറഞ്ഞു 27ം തീയ്യതി രാവിലെ കൊന്നപ്പൂ ഉണ്ടെങ്കില്‍ നല്ല കോളാണു എന്നു. അവന്ടെ മുഖം കൊന്നപ്പൂപോലെ വിരിഞ്ഞു. നേരം പുലര്ന്നപ്പോള്‍ ബ്രിജ്വിഹാര്‍ വാസികള്‍ അത്ഭുതപ്പെട്ടു. റോഡെല്ലാം മഞ്ഞപ്പട്ടണിഞ്ഞപോലെ , റോഡിന്ടെ ഇരുപുറവും പത്തിരുപതാള്‍ക്കാര്‍ കൊന്നപ്പൂവിന്ടെ ഓരോ കൂമ്പാരങ്ങളുമായി കുത്തിയിരിക്കുന്നു. പിറ്റേന്നു നാട്ടില്‍ പോകേണ്ടഞാന്‍ നേരത്തെ പെട്ടീ തയ്യാറാക്കി ഒരോട്ടൊ പിടീച്ചു ദില്‍ഷാദ് ഗാര്‍ഡനില്‍ ഒരു സുഹ്രുത്തിന്ടെ വീട്ടില്‍ അഭയാര്ദ്ധിയായി. പാവം ഗോയല്‍ കൂലിക്കാളിനെ വിളിച്ചു രാത്രിമുഴുവന്‍ ദില്ലിയുടെയും പരിസരപ്രദേശങ്ങളിലെയും കൊന്നപ്പൂക്കള്‍ ശേഖരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഉച്ചവരെ പാവം ക്ഷമിച്ചു. പലരുടെയും ചിരി പന്തിയല്ല എന്നു തോന്നിയ ഗോയല്‍ എന്നെ പലടത്തും തിരക്കി എന്നു ഞാനറിഞ്ഞു. ബ്രിജ്വിഹാര്‍ അയ്യപ്പാ കാത്തുരക്ഷിക്കണെ എന്നു പ്രാര്ദ്ധിച്ചുകൊണ്ടു ഞാന്‍ കേരള എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു.